നവംബർ 11-12 തിയ്യതികളിൽ നടക്കുന്ന ഈ വർഷത്തെ TAC,TMC കോഴ്സിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9061808111

സാമൂഹിക പിന്നോക്കാവസ്ഥക്ക് പരിഹാരം ലക്ഷ്യബോധമുള്ള വിദ്യാഭ്യാസം മാത്രം - ഡോ. പി.സരിൻ

TREND News

ഒറ്റപ്പാലം: സാമൂഹികവും സാമൂദായികവുമായ പിന്നോക്കാവസ്ഥക്ക് ലക്ഷ്യബോധത്തോടെയുള്ള വിദ്യാഭ്യാസം മാത്രമാണ് പരിഹാരമെന്ന് പ്രമുഖ സാമൂഹിക വിദ്യാഭ്യാസ വിചക്ഷകനും മുൻ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥനുമായ ഡോ. പി. സരിൻ അഭിപ്രായപ്പെട്ടു. എസ്.കെ.എസ്.എസ്.എഫ് വിദ്യാഭ്യാസ വിഭാഗമായ ട്രൻഡിന്റെ പുതിയ സംരഭം ''ട്രൻഡ് ടോക്കി '' ന്റെ ലോഞ്ചിംഗ് നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോഴുള്ള പല തൊഴിൽ മേഖലകളും മുപ്പത് വർഷങ്ങൾക്കപ്പുറം ഉണ്ടാവില്ല എന്ന തിരിച്ചറിവിന്റെ കാലമാണിത്. കാലഘട്ടത്തിനനുസരിച്ച് മാറി മാറി വരുന്ന ട്രൻഡുകൾക്കൊപ്പം സഞ്ചരിക്കുന്ന തലമുറകളാണ് കേരളത്തിലുണ്ടായിട്ടുള്ളത്. എന്നാൽ ഇനി അത് അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. വരും കാലത്തെ ട്രൻഡ് എന്തെന്ന് മനസ്സിലാക്കി അതിന് മുൻപിൽ നിൽക്കാൻ കഴിയുന്ന വിധം മാറ്റത്തെ വിലയിരുത്താൻ പറ്റുന്ന രീതിയിൽ നമ്മുടെ വിദ്യാർത്ഥികളെയും ചെറുപ്പക്കാരെയും ഒരുക്കി എടുക്കേണ്ടതുണ്ടെന്നും ഈ ലക്ഷ്യത്തിന് വേണ്ടിയാണ് എസ്.കെ.എസ്.എസ്.എഫും ട്രൻഡും പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 'ട്രൻഡ് ടോക്ക് ' ഈ ലക്ഷ്യത്തിന് വലിയ മുതൽ കൂട്ടായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എസ്.കെ.എസ്.എസ്.എഫ് മീഡിയാ വിംഗിന്റെ ചുമതലയുള്ള സംസ്ഥാന സെക്രട്ടറി ഷഹീർ ദേശമംഗലം, ട്രൻഡ് ടോക്ക് കോർഡിനേറ്ററും ട്രൻഡ് സംസ്ഥാന സമിതി അംഗവുമായ മാലിക്ക് ചെറുതുരുത്തി, ദേശമംഗലം മേഖലാ പ്രസിഡന്റ് സി.എ ഇബ്രാഹിം എന്നിവർ സന്നിഹിതരായിരുന്നു. വിദ്യാഭ്യാസ തൊഴിൽ സംബന്ധമായ വ്യത്യസ്ത പരിപാടികളുമായി ട്രൻഡ് ടോക്ക് എല്ലാ വെള്ളിയാഴ്ചകളിലും എസ്.കെ.ഐ.സി.ആർ യൂറ്റൂബ് ചാനലിലും ഫേസ് ബുക്ക് പേജിലും ലഭ്യമാകുമെന്ന് കോർഡിനേറ്റർ അറിയിച്ചു. ആദ്യ എപ്പിസോഡിൽ ട്രൻഡ് സ്ഥാപക ഡയറക്ടർ SV മുഹമ്മദലി വിഷയമവതരിപ്പിച്ചു.

Twitter Google Facebook