നവംബർ 11-12 തിയ്യതികളിൽ നടക്കുന്ന ഈ വർഷത്തെ TAC,TMC കോഴ്സിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9061808111

കേരള സർവകലാശാല ബിരുദ പ്രവേശനം: ഓൺലൈൻ രജിസ‌്ട്രേഷൻ ആരംഭിച്ചു

TREND News

കേരള സർവകലാശാല പരിധിയിലെ സർക്കാർ/എയ്ഡഡ്/സ്വാശ്രയ ആർട്സ് ആൻഡ‌് സയൻസ് കോളേജുകളിലും യുഐടി, ഐ  എച്ച് ആർ ഡി കേന്ദ്രങ്ങളിലും ഒന്നാം വർഷ ബിരുദ പ്രോഗ്രാമുകളിലേയ്ക്കുള്ള  പ്രവേശനത്തിന് ഓൺലൈൻ രജിസ്ട്രേഷൻ https://admissions.keralauniversity.ac.in ൽ ആരംഭിച്ചു.എല്ലാ കോളേജുകളിലേയും, മെറിറ്റ് സീറ്റുകളിലേക്കും എസ് സി/എസ് ടി/ എസ് ഇ ബി സി സംവരണ സീറ്റുകളിലേക്കും ഏകജാലക സംവിധാനം വഴിയായിരിക്കും അലോട്ട്മെന്റ്. കേരള സർവകലാശാലയുടെ കീഴിൽ ബിരുദ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികളും (മാനേജ്മെന്റ്, കമ്യൂണിറ്റി, ഭിന്നശേഷിയുള്ളവർ, തമിഴ് ഭാഷ ന്യൂനപക്ഷ വിഭാഗങ്ങൾ, ലക്ഷദ്വീപ് നിവാസികൾ, സ്പോർട്സ്ക്വാേേട്ട ഉൾപ്പടെ) ഏകജാലക സംവിധാനം വഴി അപേക്ഷിക്കണം.വിദ്യാർഥികൾ  ശ്രദ്ധയോടെയും, കൃത്യതയോടെയും  ഓൺലൈൻ  രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണം. രജിസ്ട്രേഷൻ സമയം നൽകുന്ന മൊബൈൽ ഫോൺ നമ്പറുകൾ പ്രവേശന നടപടികൾ അവസാനിക്കുംവരെ മാറ്റരുത്.
കമ്യൂണിറ്റി േക്വാട്ട, സ്പോർട്‌സ്‌ േക്വാട്ട പ്രവേശനങ്ങൾ ഓൺലൈനായി   നടത്തുന്നതാണ്. സ്പോർട്ട്സ് ക്വാട്ടയിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ ഓൺലൈൻ അപേക്ഷയിലെ സ്പോർട്ട്സ് കോളത്തിന് നേരെ 'യെസ് ' എന്ന് രേഖപ്പെടുത്തണം. സ്പോർട്ട്സ് ഇനം, ഏതു തലത്തിലെ നേട്ടമാണ് എന്നിവ സെലക്ട് ചെയ്തിരിക്കണം. സ്പോർട്‌സ്‌ നേട്ടങ്ങളുടെ സർട്ടിഫിക്കറ്റുകൾ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യുവാനും, കമ്മ്യൂണിറ്റിേേക്വാട്ട പ്രവേശനത്തിന് അപേക്ഷിക്കുവാനും ഉള്ള വിശാദാംശങ്ങൾ പിന്നീട് നൽകുന്നതാണ്.     ഏകജാലക സംവിധാനത്തിലുള്ള എല്ലാ ഫീസുകളും ഓൺലൈൻ വഴി മാത്രം അടയ്ക്കേണ്ടതാണ്.
ഡിമാന്റ് ഡ്രാഫ്റ്റ്, ചെക്ക് എന്നിവ സ്വീകരിക്കില്ല. സംശയനിവാരണത്തിന്  പ്രവർത്തി ദിവസങ്ങളിൽ  8281883052, 8281883053 എന്നീ ഹെൽപ്പ്ലൈൻ നമ്പരുകളിൽ ബന്ധപ്പെടാം ഓൺലൈൻ രജിസ്ട്രേഷൻ അവസാനിക്കുന്ന തീയതി, ഓരോ അലോട്ട്മെന്റുകളുടേയും തീയതി എന്നിവ പിന്നീട് വിജ്ഞാപനം ചെയ്യും. ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ട് സർവകലാശാല ആസ്ഥാനത്തേയ്ക്ക് അയയ്ക്കേണ്ടതില്ല. ആയത് പ്രവേശന സമയത്ത് അതത് കോളേജുകളിൽ ഹാജരാക്കിയാൽ മതിയാകും.
2019 വർഷത്തെ കേരള ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി  പരീക്ഷ പാസായ വിദ്യാർഥികൾ അവരുടെ പേരും രജിസ്റ്റർ നമ്പരും ഓൺലൈൻ അപേക്ഷയിൽ ടൈപ്പ് ചെയ്യുമ്പോൾ തന്നെ അവർക്ക് വിവിധ വിഷയങ്ങൾക്ക് ലഭിച്ച മാർക്കുകൾ സ്വമേധയാ രേഖപ്പെടുത്തപ്പെടും. പുനർമൂല്യനിർണയം വഴിയോ മറ്റോ മാർക്കുകൾക്ക് മാറ്റം വന്നാൽ രജിസ്ട്രേഷൻ അവസാനിക്കുന്നതിന് മുന്പ്‌ തിരുത്തൽ വരുത്താം.   പ്രോസ്പെക്ടസ് വായിച്ചശേഷം മാത്രം ഓൺലൈൻ രജിസ്ട്രേഷൻ നടത്തുക. കൂടുതൽ വിവരങ്ങൾക്ക് https://admissions.keralauniversity.ac.i എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ഡിഗ്രി ഏകജാലകം രെജിസ്ട്രേഷൻ സമയത്ത് ശ്രെദ്ദിക്കേണ്ട കാര്യങ്ങൾ


1. SSLC ബുക്കിലുള്ള ജനന തിയ്യതി കൊടുക്കണം 

2.ഫീസ് അടക്കാൻ സ്വന്തം മൊബൈൽ നമ്പർ അല്ലെങ്കിൽ രക്ഷിതാവിന്റെ നമ്പർ മാത്രം കൊടുക്കണം.  ഈ നമ്പറിലേക്ക് ആണ് CAP ID & പാസ്സ്‌വേർഡ്‌ ഉൾപ്പെടെ  യൂണിവേഴ്സിറ്റിയുടെ മെസ്സേജുകൾ വരിക. 

3.  വെയ്‌റ്റേജിന് കൊടുക്കുന്ന വിവരങ്ങൾ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രം കൊടുക്കുക. തെറ്റായ വിവരങ്ങൾ കൊടുത്താൽ അലോട്മെന്റ് കിട്ടിയാലും അഡ്മിഷൻ കിട്ടില്ല. 

4. മുന്നോക്ക സമുദായത്തിലെ BPLകാർ അത് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് അല്ലെങ്കിൽ പഞ്ചായത്തിൽ നിന്നും ലിസ്റ്റിൽ ഉൾപ്പെട്ടതിന്റെ സാക്ഷ്യപത്രം നിർബന്ധമാണ്. റേഷൻ കാർഡ് മതിയാവില്ല.

5. 20 ഓപ്ഷൻ കൊടുക്കുമ്പോൾ ഏറ്റവും താല്പര്യമുള്ള കോളേജ് /കോഴ്സ് മുകളിൽ കൊടുക്കണം. പ്ലസ് ടു വിനു കിട്ടിയ മാർക്കിന്റെ index calculate ചെയ്ത്,
കഴിഞ്ഞ വർഷം ആ കോളേജിൽ അഡ്മിഷൻ ലഭിച്ച last  index മായി താരതമ്യം ചെയ്ത് മാത്രം ഓപ്ഷൻ കൊടുക്കണം. അല്ലാത്തപക്ഷം അലോട്മെന്റ് കിട്ടാനുള്ള സാധ്യത കുറയും. 

6. കമ്മ്യൂണിറ്റി കോട്ടയിൽ 5 ഓപ്ഷൻ കൊടുക്കാവുന്നതാണ്. 

7. പിന്നീട് കിട്ടുന്ന preview പ്രിന്റിന് ശേഷം ഫൈനൽ സബ്മിറ്റ് കൊടുത്ത്  പ്രിന്റ് എടുക്കേണ്ടത് നിർബന്ധമാണ്. 
എന്നാൽ മാത്രമേ രെജിസ്ട്രേഷൻ പൂർത്തിയാവുകയുള്ളു.

Twitter Google Facebook