നവംബർ 11-12 തിയ്യതികളിൽ നടക്കുന്ന ഈ വർഷത്തെ TAC,TMC കോഴ്സിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9061808111

കാലിക്കറ്റ് ബിരുദ പ്രവേശന രജിസ്ട്രേഷന്‍ ആരംഭിച്ചു

TREND News

കാലിക്കറ്റ് സര്‍വകലാശാലയുടെ ബിരുദ പ്രവേശന ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു.  മെയ് 25 വരെ അപേക്ഷാ ഫീസ് അടച്ച് മെയ് 27 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.  അപേക്ഷാഫീസ് : ജനറല്‍: 280 രൂപ,  എസ്.സി/എസ്.ടി 115 രൂപ.

വെബ്സൈറ്റ്: www.cuonline.ac.in.

ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സമയത്ത് നല്‍കുന്ന മാര്‍ക്ക്, എന്‍.എസ്.എസ്, എന്‍.സി.സി തുടങ്ങിയ വെയിറ്റേജ്, നോണ്‍ ക്രീമിലെയര്‍, സംവരണ വിവരങ്ങള്‍ എന്നിവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. ഗവണ്‍മെന്‍റ് കോളേജുകളില്‍ ലഭ്യമായ ബി.പി.എല്‍ സംവരണത്തിന് മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് മാത്രമാണ് അര്‍ഹത.

അപേക്ഷ അന്തിമ സമര്‍പ്പണം നടത്തിയതിനുശേഷം, ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍റെ അവസാന തിയതി വരെയുള്ള എല്ലാ തിരുത്തലുകള്‍ക്കും കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ വിവിധ അഫിലിയേറ്റഡ് കോളേജുകളില്‍ പ്രവര്‍ത്തിക്കുന്ന നോഡല്‍ സെന്‍ററുകളുടെ സേവനം ഉപയോഗിക്കാം.  ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍റെ അവസാന തിയതിക്ക് ശേഷം മൂന്ന് അലോട്ട്മെന്‍റിന് മുമ്പായി അപേക്ഷകന് യാതൊരുവിധ തിരുത്തലുകളും അനുവദിക്കുന്നതല്ല.

വിഭിന്നശേഷിക്കാരുടെ പ്രവേശനത്തിന് ഓണ്‍ലൈന്‍ അലോട്ട്മെന്‍റ് ഉണ്ടായിരിക്കു ന്നതല്ല.  പ്രസ്തുത വിഭാഗത്തില്‍ റജിസ്റ്റര്‍ ചെയ്തവരുടെ റാങ്ക് ലിസ്റ്റ് അതത് കോളേജിലേക്ക് നല്‍കുന്നതും കോളേജ് പ്രസ്തുത റാങ്ക് ലിസ്റ്റില്‍ നിന്നും പ്രവേശനം നടത്തുന്നതുമാണ്.

ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്‍റൗട്ട് സര്‍വകലാശാലയിലേക്കോ കോളേജുകളി ലേക്കോ അയക്കേണ്ടതില്ല.  എന്നാല്‍ അഡ്മിഷന്‍ ലഭിക്കുന്ന അവസരത്തില്‍ അപേക്ഷയുടെ പ്രിന്‍റൗട്ട് മറ്റു അനുബന്ധ രേഖകളോടൊപ്പം അതത് കോളേജുകളില്‍ സമര്‍പ്പിക്കണം.   പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും (ജനറല്‍, മാനേജ്മെന്‍റ്, കമ്മ്യൂണിറ്റി ക്വാട്ട, സ്പോര്‍ട്സ്, വിഭിന്നശേഷി വിഭാഗക്കാര്‍, വിവിധ സംവരണം വിഭാഗക്കാര്‍ ഉള്‍പ്പെടെ) ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. മാനേജ്മെന്‍റ്, സ്പോര്‍ട്സ് ക്വാട്ടകളില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന് പുറമെ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളില്‍ അപേക്ഷ സമര്‍പ്പിക്കണം.

ഓണ്‍ലൈന്‍ രജിസ്ട്രേഷന് വിദ്യാര്‍ത്ഥികള്‍ക്ക് 20 ഓപ്ഷന്‍ നല്‍കാവുന്നതാണ്.  പുറമേ വിവിധ എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന അതത് കമ്മ്യൂണിറ്റിയില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച് ഓപ്ഷനുകള്‍ വരെ അധികമായി നല്‍കാം. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് വിദ്യാര്‍ത്ഥിയുടേയോ, രക്ഷിതാവിന്‍റേയോ ഫോണ്‍ നമ്പര്‍ മാത്രമേ നല്‍കാവൂ. അലോട്ട്മെന്‍റ് ലഭിക്കുന്ന ഓപ്ഷനുകളുടെ താഴെയുള്ള ഓപ്ഷനുകള്‍ സ്ഥിരമായി നഷ്ടമാവുന്നതും ഒരു ഘട്ടത്തിലും തിരികെ പുനഃസ്ഥാപിക്കുന്നതുമല്ല.

Twitter Google Facebook