നവംബർ 11-12 തിയ്യതികളിൽ നടക്കുന്ന ഈ വർഷത്തെ TAC,TMC കോഴ്സിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9061808111

പ്ലസ് വൺ അപേക്ഷ നൽകുന്നതെങ്ങനെ.?

Courses

ഏകജാലക സംവിധാനത്തിൽ ഓൺലൈനായി വേണം അപേക്ഷ നൽകാൻ.
(http://hscap.kerala.gov.in)
ഒരു  ജില്ലയിലേ എല്ലാ സ്‌കൂളുകളിലേയും കോഴ്സുകളിലേക്ക്  ഒരു അപേക്ഷ തയാറാക്കിയാൽ  മതി.
​ഓൺലൈനായി നൽകിയ അപേക്ഷ നമ്മുടെ ജില്ലയിലെ ഏതെങ്കിലും ഒരു ഹയർ സെക്കന്ററി സ്കൂളിൽ സമർപ്പിക്കണം. 
ശ്രദ്ധിക്കുക: ഓൺലൈൻ ചെയ്തശേഷം സ്കൂളിൽ അപേക്ഷ ഫോം നൽകിയില്ലെങ്കിൽ അപേക്ഷ സമർപ്പണം പൂർത്തിയാവില്ല.

സയൻസ് കോമേഴ്‌സ് ഹ്യൂമാനിറ്റിസ് എന്നീ വിഭാഗങ്ങളിലായി 46 കോഴ്സുകൾ നിലവിലുണ്ട്. ഈ കോഴ്സുകളിൽ നിന്നും നമുക്ക് ഏറ്റവും അനുയോജ്യമായ കോഴ്സ് തിരഞ്ഞെടുക്കുക എന്നതാണ് ഏറ്റവും പ്രധാനം. കുട്ടിയുടെ കഴിവും അഭിരുചിയും ഏതു മേഖലയിലാണോ അതിനു അനുയോജ്യമായ കോഴ്സുകൾവേണം തിരഞ്ഞെടുക്കാൻ.

സയൻസ്
1 മുതൽ 9 വരെയും 40 എന്നീ  നമ്പറുകളിലായി വിവിധ വിഷയങ്ങൾ ചേരുന്ന  സയൻസ് വിഭാഗമാണ് ആദ്യം. 

കോഴ്സ് നമ്പറും വിഷയങ്ങളും താഴെ നൽകുന്നു. 


1 Physics, Chemistry, Biology,Mathematics
2 Physics, Chemistry, Biology, Home Science
3 Physics, Chemistry,Home Science, Mathematics
4 Physics, Chemistry, Geology, Mathematics
5 Physics, Chemistry, Mathematics, Computer Science
6 Physics, Chemistry, Mathematics, Electronics
7 Physics, Chemistry, Computer Science, Geology
8 Physics, Chemistry, Mathematics, Statistics
9 Physics, Chemistry, Biology, Psychology
40 Physics,Chemistry.Mathematics,Electronic Systems


ഹ്യൂമാനിറ്റീസ്
10 മുതൽ 35 വരെയും 41 മുതൽ 46 വരെയുമാണ്  32 കോൺമ്പിനേഷനുകളിലായി  മാനവിക വിഷയമായ  ഹ്യൂമാനിറ്റീസ്  കോഴ്സുകൾ നിറഞ്ഞ നിൽക്കുന്നു.

കോഴ്സ് നമ്പറും വിഷയങ്ങളും താഴെ നൽകുന്നു.


10 History, Economics, Political Science, Geography
11 History, Economics, Political Science, Sociology
12 History, Economics, Political Science, Geology
13 History, Economics, Political Science, Music
14 History, Economics, Political Science, Gandhian Studies
15 History, Economics, Political Science, Philosophy
16 History, Economics, Political Science, Social Work
17 Islamic History, Economics, Political Science, Geography
18 Islamic History, Economics, Political Science, Sociology
19 Sociology, Social Work, Psychology, Gandhian Studies
20 History, Economics, Political Science, Psychology
21 History, Economics, Political Science, Anthropology
22 History, Economics, Geography, Malayalam
23 History, Economics, Geography, Hindi
24 History, Economics, Geography, Arabic
25 History, Economics, Geography, Urdu
26 History, Economics, Geography, Kannada
27 History, Economics, Geography, Tamil
28 History, Economics, Sanskrit Sahitya, Sanskrit Sastra
29 History,Philosophy, Sanskrit Sahitya, Sanskrit Sastra
30 History, Economics, Political Science, Statistics
31 Sociology, Social Work, Psychology, Statistics
32 Economics, Statistics, Anthropology, Social Work
33 Economics, Gandhian Studies, Communicative English, Computer Applications
34 Sociology, Journalism, Communicative English,Computer Applications
35 Journalism, English Literature, Communicative English, Psychology
41 History, Economics, Sociology, Malayalam
42 History, Economics, Political Science, Malayalam
43 History, Economics, Gandhian Studies, Malayalam
44 Social Work, Journalism, Communicative English, Computer Applications
45 History, Economics, Sociology, Hindi
46 History, Economics, Sociology, Arabic

കോമേഴ്സ് 


36  മുതൽ 39 വരെയുള്ള 4 വ്യത്യസ്ത കോമ്പിനേഷനുകളാണു കോമേഴ്‌സ് വിഭാഗത്തിലുള്ളത് 


36 Business Studies, Accountancy, Economics, Mathematics
37 Business Studies, Accountancy, Economics,Statistics
38 Business Studies, Accountancy, Economics,Political Science
39 Business Studies, Accountancy, Economics,Computer Applications

തികച്ചും വ്യത്യസ്തമായ ഈ കോഴ്സുകളിൽ നിന്നും നമുക്ക് ഏറ്റവും അനുയോജ്യമായതും നാട്ടിലെ സ്കൂളുകളിൽ ലഭ്യമായതുമായ കോഴ്സുകൾ വേണം തിരഞ്ഞെടുക്കാൻ. 

ഏകജാലക അപേക്ഷ തയ്യാറാക്കുന്ന വിധം

സൈറ്റ് - www.hscapkerala.gov.in എന്ന സൈറ്റിൽ Apply online link click ചെയ്യുക
Scheme -SSLC March-2019
Fee payment mode—fee paid at school മുതലായ വിവരങ്ങൾ നല്കി  submit  ചെയ്യുക
അടുത്ത പേജ് കാണാം
പഠിച്ച School Select  ചെയ്യുക
+2 ഇല്ലാത്ത School ആന്നെങ്കിൽ 12345- Select ചെയ്യുക
വ്യക്തിഗത വിവരങ്ങൾ പരിശോധിക്കുക,
category, Address, Mobile No. ഇവ നല്കി Submit ചെയ്യുക
അടുത്ത പേജ് കാണാം
SSLC  ഗ്രേഡ് വിവരങ്ങൾ പരിശോധിക്കുക Submit 
ചെയ്യുക
അടുത്ത പേജ് കാണാം
പ്രവേശനം ആഗ്രഹിക്കുന്ന  
School,
Course എന്നിവ ഓപ്റ്റ് ചെയ്യേണ്ടത് ഇവിടെയാണ്.
( സൈറ്റിൽ നോക്കി School code,
Course code എന്നിവ മുൻഗണനാക്രമത്തിൽ എഴുതി തയ്യാറാക്കുക )
അതിനു ശേഷം ഓപഷ്ൻ നല്കുക
(പരമാവധി 50 ഓപ്ഷനുകൾ വരെ   നല്കാം )
school code box click ചെയ്ത് School Select ചെയ്യുക 
Course Code box click ചെയ്ത് course Select ചെയ്യുക. ഒരു സ്കൂളിൽ തന്നെ വിവിധ കോഴ്സുകൾ ഉണ്ട്. നമുക്ക് വേണ്ട കോഴ്സുകൾ മുൻഗണനാ ക്രമത്തിൽ നൽകണം 


ഓപ്ഷൻ കൊടുക്കുമ്പോൾകോഴ്സ് സയൻസ് വേണ്ടവർ ആദ്യ ഓപ്ഷനുകളിൽ സയൻസ് കൊടുക്കണം. കൊമേഴ്സ് വേണ്ടവർ ആദ്യ ഓപ്ഷനുകളിൽ കൊമേഴ്സ് കൊടുക്കണം. ഹുമാനിറ്റീസ് വേണ്ടവർ ആദ്യ ഓപ്ഷനുകളിൽ ഹുമാനിറ്റീസും കൊടുക്കണം.

Option തയ്യാറാക്കി  submit ചെയ്താൽ നമ്മൾ തയ്യാറാക്കിയ അപേക്ഷ പൂർണ്ണമായി നമുക്ക് കാണാൻ കഴിയും. തെറ്റുകൾ എന്തെങ്കിലും ഉണ്ടെങ്കിൽ Edit ചെയ്യാവുന്നതാണ്.


വിവരങ്ങൾ പരിശോധിച്ച് ഉറപ്പു വരുത്തിയതിന് ശേഷം Final Submit കൊടുക്കുക 

Print Application click ചെയ്ത് Print  എടുക്കുക.

ജില്ലയിൽ ഏകജാലക  രീതിയിൽ ഉൾപ്പെട്ട ഏത് സ്കൂളിൽ വേണമെങ്കിലും അപേക്ഷയുടെ Print , അപേക്ഷ ഫീസ്, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സമർപ്പികുക. 

അപേക്ഷയിൽ ഇനിയും എന്തെങ്കിലും തിരുത്തലുകൾ ആവശ്യമാണെങ്കിൽ (ഉദാ-ഓപഷൻ തിരുത്തണമെങ്കിൽ Print ന് താഴെ കൃത്യമായ വിവരങ്ങൾ എഴുതി    ഒപ്പ് വച്ച്   നല്കുക).

ഏകജാലക  അപേക്ഷ വളരെ Simple ആണ് തെറ്റ് എന്തെങ്കിലും സംഭവിച്ചാൽ വിവരം അപേക്ഷയുടെ അവസാന ഭാഗത്ത് എഴുതി  നല്കിയാൽ മതിയാകുന്നതാണ്.

ഏകജാലക പ്രവേശനം പൂർണ്ണമായും മെറിറ്റ് അടിസ്ഥാനത്തിലാണ് Online ചെയ്യുന്നതിന് തിരക്ക് കൂട്ടേണ്ടതില്ല

ഒരു കാര്യം കൂടി ശ്രദ്ധിക്കുക:
നമ്മൾക്കിഷ്ടമുള്ള സ്കൂളും കോഴ്സും അല്ല കിട്ടിയതെങ്കിൽ ആദ്യഘട്ട പ്രവേശനത്തിനു ശേഷം ഒഴിവും മെരിറ്റും അടിസ്ഥാനമാക്കി ആ സ്ക്കൂളിലെ തന്നെ മറ്റ് കോഴ്സുകളിലേക്കോ ജില്ലയിലെ മറ്റ് സ്ക്കൂളുകളിലെയ്ക്കോ കോഴ്സുകളിലേക്കോ മാറാവുന്നതാണ്. ഇതും പൂർണമായും ഏകജാലകം വഴിയായിരിക്കും.


Copied

Twitter Google Facebook