നവംബർ 11-12 തിയ്യതികളിൽ നടക്കുന്ന ഈ വർഷത്തെ TAC,TMC കോഴ്സിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9061808111

അഗ്രികള്‍ച്ചര്‍ ബിരുദം ICAR (AIEEA)-UG, PG എന്‍ട്രന്‍സ് ഇപ്പോള്‍ അപേക്ഷിക്കാം

Courses

അഗ്രികള്‍ച്ചര്‍/ സയന്‍സ് അനുബന്ധ (വെറ്റിറനറി സയന്‍സ് ഒഴികയുള്ളവ) ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ AIEE UG ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. അഗ്രികള്‍ച്ചര്‍ യൂണിവേഴ്സിറ്റികളിലെ 15% സീറ്റിലേക്കാണ് പരിഗണിക്കുക. (RLB CAU Jhansi, NDRI Karnal and Dr. RP CAU Pusa, Bihar തുടങ്ങിയ യൂണിവേഴ്സിറ്റികളിലെ 100% സീറ്റിലേക്കും പ്രവേശനം AIEE UG അടിസ്ഥാനമാക്കിയാണ് ).

ഉയർന്ന ജോലി സാധ്യതതയും , അവസരങ്ങളുമാണ് കോഴ്‌സ്  പൂർത്തിയാക്കുന്നവർക്ക് ലഭിക്കുന്നത് . ഈ അവസരം നഷ്ട്ടപെടുത്താതിരിക്കുക

വിവിധ PG കോഴ്സുകളിലെ പ്രവേശനത്തിനും ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്..
കൂടുതല്‍ വിവരങ്ങളറിയാന്‍

https://ntaicar.nic.in

അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഏപ്രില്‍ 30. എന്‍ട്രന്‍സ് പരീക്ഷ ജൂലൈ 1 ന് വിവിധ പരീക്ഷ കേന്ദ്രങ്ങളില്‍ നടക്കും.

കോഴ്സുകള്‍
---------------------

 • B.Sc. (Hons.) Agriculture
 • B.Sc. (Hons.) Horticulture
 • B.F.Sc.
 • B.Sc. (Hons.) Forestry
 • B.Sc. (Hons.) Community Science
 • Food Nutrition and Dietetics*
 • B.Sc. (Hons.) Sericulture
 • B. Tech. Agricultural Engineering
 • B. Tech. Dairy Technology
 • B. Tech. Food Technology
 • B. Tech. Bio- Technology

യോഗ്യത : പ്ലസ് ടു 50 ശതമാനം മാര്‍ക്ക് വാങ്ങി ജയിച്ചിരിക്കണം. പട്ടിക/ഭിന്നശേഷിക്കാര്‍ക്ക് 40 ശതമാനം മതി. ചേരാനുദ്ദേശിക്കുന്ന കോഴ്സിന് അനുസരിച്ച്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ്, അഗ്രിക്കള്‍ച്ചര്‍ എന്നിവയില്‍ മൂന്നെണ്ണം പഠിച്ചിരിക്കണം. പ്രായം 2019 ഓഗസ്റ്റ് 31- ന് കുറഞ്ഞത് 16 വയസ്സ്.

പ്രവേശനപരീക്ഷ:- രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രവേശനപരീക്ഷയില്‍ ഓരോ വിഷയത്തിലെയും 50 മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങള്‍ ഉണ്ടാകും. ചേരാന്‍ ഉദ്ദേശിക്കുന്ന കോഴ്സിനനുസരിച്ച് മൂന്ന് വിഷയങ്ങളിലെ ചോദ്യങ്ങള്‍ക്ക് (മൊത്തം 150 ചോദ്യങ്ങള്‍) ഉത്തരം നല്‍കണം.കേരളത്തില്‍ ആലപ്പുഴ, ഇടുക്കി, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം, തൃശ്ശൂര്‍ എന്നിവ പരീക്ഷാ കേന്ദ്രങ്ങളാണ്.

Twitter Google Facebook