നവംബർ 11-12 തിയ്യതികളിൽ നടക്കുന്ന ഈ വർഷത്തെ TAC,TMC കോഴ്സിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9061808111

SKSSF TREND SUMMER GUIDE: സംസ്ഥാന സമിതി ജില്ലാ / മേഖല ട്രെന്റ് സമിതികളെ അറിയിക്കുന്നത്

TREND News

അസ്സലാമു അലൈക്കും, 

അവധിക്കാലം സമൂഹത്തിന്റെ ഗുണപരമായ വളര്‍ച്ചക്ക് ഉതകുന്ന രീതിയില്‍ ഉപയോഗിക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്. അത്‌കൊണ്ട് അവധിക്കാലത്തെ വിനോദവും വിജ്ഞാനവും സമം ചേര്‍ത്ത് ആസ്വാദ്യകരമാക്കുന്നതിന് എസ്.കെ.എസ്.എസ്.എഫ് വിദ്യാഭ്യാസ വിഭാഗമായ ട്രന്റ് ആവിഷ്‌കരിക്കുന്ന പദ്ധതിയാണ് സമ്മര്‍ ഗൈഡ്. പദ്ധതിയുടെ ഭാഗമായി ഏപ്രില്‍ മെയ് മാസങ്ങളില്‍ യൂണിറ്റ് തലങ്ങളില്‍ കുരുന്നുകൂട്ടങ്ങള്‍, വിദ്യാഭ്യാസ സമ്മേളനം, ക്ലസ്റ്റര്‍ തലങ്ങളില്‍ ടീന്‍സ് ടീം, ഉന്നത പഠന മേഖലകളില്‍ മാര്‍ഗനിര്‍ദേശം നല്‍കാന്‍ യൂണിറ്റ്/ക്ലസ്റ്റര്‍ തലങ്ങളില്‍ കരിയര്‍ വിന്‍ഡോ, പ്ലസ്റ്റു കഴിഞ്ഞവര്‍ക്ക് മേഖലാതലങ്ങളില്‍ എക്‌സലന്‍ഷ്യാ ക്യാമ്പുകള്‍, പത്തു ദിവസം നീണ്ടുനില്‍ക്കുന്ന സമ്മര്‍ സ്‌കൂള്‍ തുടങ്ങിയവ സംഘടിപ്പിക്കും. പ്രസ്തുത പദ്ധതികള്‍ താങ്കളുടെ ജില്ല/മേഖലയില്‍ നടപ്പില്‍ വരൂത്താന്‍ ആവശ്യമായ കാര്യങ്ങള്‍ ട്രെന്റ് ജില്ലാസമിതി യുമായി ബന്ധപ്പെട്ട്ചെയ്യുക. പദ്ധതികളുടെ വിശദവിവരം ഇതോടൊപ്പം നല്‍കുന്നു.

കുരുന്നുകൂട്ടം

അഞ്ചു വയസ്സു മുതല്‍ എട്ട് വയസ്സ് വരെയുള്ള വിദ്യാര്‍ത്ഥിവിദ്യാര്‍ത്ഥിനികള്‍ക്ക് രസകരവും പഠനാര്‍ഹവുമായ കളികള്‍ക്കൊപ്പം സ്വഭാവരൂപീകരണത്തിനും ദീനീബോധം നിലനിര്‍ത്താനുമായി സംഘടിപ്പിക്കപ്പെടുന്ന പരിശീലന പദ്ധതി ആണ് കുരുന്നു കൂട്ടം. ലളിതവും ആകര്‍ഷകവുമായ പാട്ടുകളും ഖുര്‍ആനിലെ കഥകളും മഹത്തുക്കളുടെ ജീവിതവും സംഘടനാ ബോധവും കുട്ടികള്‍ക്ക് പകരുക എന്നതാണ് കുരുുകൂട്ടം പദ്ധതിയുടെ ലക്ഷ്യം. 

ആൺകുട്ടികള്‍ക്കും പെൺകുട്ടികള്‍ക്കും പ്രത്യേകമായാണ് കുരുുകൂട്ടം   സംഘടിപ്പിക്കേണ്ടത്. 

സ്ഥല സൗകര്യവും മറ്റും കണക്കിലെടുത്തു ഇരൂക്കൂട്ടരേയും ഒരുമിച്ച് കൂട്ടിയും പരിപാടി സംഘടിപ്പിക്കാവുതാണ്.

മദ്രസ, സ്‌കൂള്‍, മഹല്ല് തുടങ്ങി അനുകൂലമായ ഏതു വേദിയിലും കുരുുകൂട്ടം സംഘടിപ്പിക്കാവുതാണ്.

ടീന്‍സ് ടീം

ജീവിതത്തിന്റെ മനോഹരായ ഒരു ഘട്ടത്തിലേക്ക് കാലെടുത്ത് വെക്കുന്ന കൗമാര പ്രായക്കാര്‍ക്ക് നന്മയുടെ വഴിയില്‍ ഒത്തുചേരലാണ്  ടീൻസ് ടീമു കൊണ്ട് ലക്ഷ്യം വെക്കുന്നത്. 

ആകുട്ടികള്‍ക്കും പെകുട്ടികള്‍ക്കും പ്രത്യേകം ക്ലാസുകള്‍ സഘടിപ്പിക്കുക.വളര്‍ച്ച വികാസം , കൗമാര പ്രശ്‌നങ്ങള്‍ , മീഡിയ ലിറ്ററസി പെരുമാറ്റത്തിന്റെ രീതി ശാസ്ത്രം ഇവ ചേര്‍ന്നതാണ് സിലബസ്.

ജില്ലാ സംസ്ഥാന തലങ്ങളിൽ  പരിശീലനം നേടിയ ആർ പി മാരെ പ്രായോജനപ്പെടുത്താം.

കരിയര്‍ വിന്‍ഡോ

ഉന്നത വിദ്യാഭ്യാസ രംഗത്തും തൊഴില്‍ മേഖലയിലേക്കും വിദ്യാര്‍ത്ഥി-യുവജനങ്ങള്‍ക്ക് വഴി കാണിക്കുന്നതിനായി സംഘടിപ്പിക്കപ്പെടുന്ന പരിപാടിയാണ് കരിയര്‍ വിന്‍ഡോ. അനുദിനം മാറിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ-തൊഴില്‍ മേഖലകളെ പരിചയപ്പെടുത്തുന്നതിന് കരിയര്‍ കൗസിലിംഗും മികച്ച സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാനും പഠനം കാര്യക്ഷമമാക്കാനും പ്രേരിപ്പിക്കുതിന് കരിയര്‍ പ്ലാനിംഗും കരിയര്‍ വിന്‍ഡോയുടെ ഭാഗമാണ്. അവധിക്കാലങ്ങളിലാണ് പല രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും കരിയറിനെ കുറിച്ച് ചിന്തിക്കുന്നത്. അത്‌ കൊണ്ട് കരിയര്‍ വിന്‍ഡോ പ്രോജക്ടിന് ഏറെ പ്രാധാന്യമാണുള്ളത്.

എക്‌സലന്‍ഷ്യാ റസിഡൻഷ്യൽ കേമ്പ്

ഒുന്നു മുതല്‍ മൂന്ന് വരെ ദിവസങ്ങളിലായി സംഘടിപ്പിക്കുപ്പെടുന്ന സഹവാസ ക്യാമ്പാണ് എക്‌സലന്‍ഷ്യാ. വ്യക്തിത്വ വികസനവും നേതൃത്വപരിശീലനവും ആണ് എക്‌സലന്‍ഷ്യയുടെ പ്രധാന ലക്ഷ്യം. ഒരു മുസ്ലിം യുവാവിന്റെ ഒരു ദിനം എങ്ങനെ ചിട്ടപ്പെടുത്താം എന്ന ധാരണയും പരിശീലനവും എക്‌സലന്‍ഷ്യാ ക്യാമ്പിന്റെ സവിശേഷതയാണ്. മതപരവും ഭൗതികപരവുമായ മാറ്റത്തിന് പ്രേരിപ്പിക്കുന്ന വിഷയങ്ങളാണ് ക്യാമ്പിന്റെ ഉള്ളടക്കം.

20 മുതല്‍ 40 വരെ അംഗങ്ങളാണ് ഒരു എക്‌സലന്‍ഷ്യാ ക്യാമ്പില്‍ പങ്കെടുക്കുക. 

പഠിതാവിന്റെ അടുത്ത് നി്ന്ന് ചെറിയ ഫീസ് ആവശ്യമെങ്കില്‍ വാങ്ങാവുതാണ്.

ക്ളാസുകൾക്ക് പ്രദേശത്തെ റിസോര്‍സ് പരമാവധി പ്രയോജനപ്പെടുത്തുക.

സമ്മര്‍ സ്‌കൂള്‍

13-21 പ്രായ പരിധിയിലുള്ള വിദ്യാര്‍ത്ഥി യുവജനങ്ങള്‍ക്കായി പത്തു മുതല്‍ പതിനഞ്ചു ദിവസത്തോളം നീണ്ടു നില്‍ക്കുന്ന പരിശീലന കളരിയാണ് സമ്മര്‍ സ്‌കൂള്‍. ഖുര്‍ആന്‍, ഹദീസ്, ഇസ്ലാമിക കര്‍മശാസ്ത്രം, ഇഫക്ടീവ് കമ്യൂണിക്കേഷന്‍, അടിസ്ഥാന ഗണിതം, നേതൃത്വപാടവം, സംഘടനയും ആദര്‍ശവും തുടങ്ങി നിരവധി വിഷയങ്ങളാണ് സമ്മര്‍ സ്‌കൂളില്‍ കൈകാര്യം ചെയ്യപ്പെടുന്നത്. പ്രാദേശികമായി കൈകാര്യം ചെയ്യപ്പെടുന്ന സംഘാടകര്‍ ആഗ്രഹിക്കുന്ന വിഷയങ്ങള്‍ക്ക് ക്യാമ്പസില്‍ പ്രാമുഖ്യം നല്‍കാവുതാണ്. സമ്മര്‍ സ്‌കൂളിന്റെ വിജയകരമായ സംഘാടനത്തിനായി കൃത്യമായ ടൈം ടേബിളും സിലബസും സംസ്ഥാന സമിതി തയ്യാറാക്കിയിട്ടുണ്ട്.

വിദ്യാഭ്യാസ സമ്മേളനം

സംസ്ഥാനത്തെ മുഴുവന്‍ യുണിറ്റുകളിലും 'പഠിച്ചുയരാം, വെളിച്ചമാകാം' എന്ന പ്രമേയത്തില്‍ വിദ്യാഭ്യാസ സമ്മേളനം നടത്തണം. എപ്രില്‍  മുതല്‍ മെയ് മാസങ്ങളിലെ സൗകര്യ പ്രദമായ ഏത് ദിവസവും പരിപാടി നടത്താം. രണ്ട് സെഷനുകളായിട്ടാണ് പരിപാടി നടത്തേണ്ടത്. 

ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ബാച്ച് തിരിച്ചുള്ള സ്ക്സസ് റൗണ്ടാണ് ഒന്നാം ഘട്ടം.രക്ഷിതാക്കളെയും സക്സസ് റൗണ്ടണ്ടിൽ ഉൾപ്പെടുത്താം.

എല്‍.പി, യു.പി (ബാച്ച് 1) ഹൈസ്‌കുള്‍, ഹയര്‍ സെകണ്ടറി (ബാച്ച് 2) ഹയര്‍ സെകണ്ടറിക്ക് മുകളില്‍ (ബാച്ച് 3)എന്നിങ്ങനെ വിദ്യാർത്ഥികളെ മൂന്ന് ബാച്ചുകളാക്കി തിരിച്ച് മൂന്ന് ക്ലാസ് മുറികളിലിരുത്തി ആവശ്യമായ ബോധവല്‍ക്കരണം നല്കണം. നാട്ടിലെ പരിശീലകര്‍, അധ്യാപകര്‍, ഉസ്താദുമാര്‍ തുടങ്ങിയവരുടെ പാനലാണ് സെഷന് നേതൃത്വം നൽകേണ്ടത്. ശേഷം മൂന്ന് ബാച്ചിലെയും കുട്ടികളെയും രക്ഷിതാക്കളെയും ഒരുമിച്ചിരുത്തി  സമ്മേളനം നടത്തി പിരിയാം. രണ്ടാം സെഷന് ഒരു മണിക്കൂറാണ് സമയം.നാട്ടിലെ മത സാമൂഹിക സംസ്‌കാരിക വിദ്യാഭ്യാസ പ്രവര്‍ത്തകരുടെയെല്ലാം പ്രാതിനിധ്യം ഉറപ്പാക്കണം.കഴിഞ്ഞ അധ്യയന വര്‍ഷത്തെ മികവുകള്‍ക്ക് വേദിയില്‍ വെച്ച് സമ്മാനം നല്‍കണം. അടുത്ത വര്‍ഷം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തന പദ്ധതികള്‍ സമ്മേളനത്തില്‍ അവതരിപ്പിക്കണം. 

സമ്മേളനത്തിന്റെ റിപ്പോര്‍ട്ടും, ഫോട്ടോയും ജില്ലാ, സംസ്ഥാന ട്രെന്റ് സമിതിക്ക് അയച്ചു കൊടുക്കേണ്ടതാണ്. വിജയകരമായി വിദ്യാഭ്യാസ സമ്മേളനം പൂര്‍ത്തിയാക്കുന്ന യുണിറ്റ് കമ്മറ്റിക്ക് സംസ്ഥാന സമിതിയുടെ സര്‍ട്ടിഫിക്കേറ്റ് നല്‍കുതാണ്.

പ്രധാന നിര്‍ദ്ദേശങ്ങള്‍

1.സംസ്ഥാന തല ഉദ്ഘാടനത്തിന് ശേഷം ഓരോ ജില്ലകളിലും ജില്ലാതല ഉദ്ഘാടനം നടത്തണം.

2.പ്രോഗ്രാമുകള്‍ക്ക് ജില്ലാ തലത്തില്‍ പരിശീലനം നേടിയ ആർ.പിമാരെ പ്രായോജനപ്പെടുത്തണം.

ഈ വിവരങ്ങള്‍ കീഴ്ഘടകങ്ങള്‍ക്ക് നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു

എന്ന്.

റഹീം ചുഴലി /

റഷീദ് കോടിയൂറ

ചെയർമാൻ / കൺവീനർ

എസ് കെ എസ് എസ് എഫ് ട്രെന്റ് സംസ്ഥാന സമിതി

Twitter Google Facebook