നവംബർ 11-12 തിയ്യതികളിൽ നടക്കുന്ന ഈ വർഷത്തെ TAC,TMC കോഴ്സിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9061808111

ഒ.ബി.സി വിഭാഗക്കാർക്ക് സിവിൽ സർവ്വീസ് പരീക്ഷാ പരിശീലനത്തിന് ധനസഹായം.

Scholarships

ഒ.ബി.സി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് സിവിൽ സർവ്വീസ് പരീക്ഷാ പരിശീലനത്തിന് ധനസഹായം അനുവദിക്കുന്ന ''എംപ്ലോയബിലിറ്റി എൻഹാൻസ്്‌മെന്റ് പ്രോഗ്രാം''(2018-19) പദ്ധതിയ്ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. സിവിൽ സർവ്വീസ് മത്സര പരീക്ഷകൾക്കുള്ള പരിശീലനത്തിന് പ്രശസ്തിയും, സേവന പാരമ്പര്യവും, മുൻ വർഷങ്ങളിൽ മികച്ച റിസൾട്ട് സൃഷ്ടിക്കുകയും ചെയ്തിട്ടുള്ള സ്ഥാപനങ്ങളിൽ പ്രവേശനം നേടിയ ഉദ്യോഗാർത്ഥികൾക്കും, വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. സിവിൽ സർവ്വീസ് പ്രിലിമിനറി, മെയിൻ എന്നീ വിഭാഗങ്ങളിലാണ് അപേക്ഷിക്കേണ്ടത്. www.eep.bcdd.kerala.gov.in എന്ന വെബ് സൈറ്റ് മുഖേന ഓൺലൈനായി സമർപ്പിക്കണം. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31 ന് വൈകുന്നേരം അഞ്ച് മണി. കൂടുതൽ വിവരങ്ങൾ www.bcdd.kerala.gov.in.

Twitter Google Facebook