കോളേജ് വിദ്യാർത്ഥികൾക്ക് നേതൃ പരിശീലന ശിൽപശാല | എസ് കെ എസ് എസ് എഫ് ട്രെന്റ് ട്രൈനിംഗ്‌ കോഴ്സിന് അപേക്ഷ ക്ഷണിച്ചു

TRAINER EVENT DETAILS

കണ്ണുനീർ ഭൂമിയിൽ ആശ്വാസവുമായി ട്രെന്റ് മാനവ സേവാ ദിനാചരണം

19/08/2018 - 19/08/2018

- CALICUT

Event Discription

കോഴിക്കോട്: കോഴിക്കോട് ജില്ലാ ട്രെന്റ് സമിതിയുടെ ഫോർ ഫ്യൂച്ചർ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ മാനവ സേവാ ദിനാചരണം നടത്തി. ജില്ലയിലെ കാലവർഷക്കെടുതിയിൽ വീടുകളിൽ വെള്ളം കയറി ഉപയോഗ യോഗ്യമല്ലാതായ ചെറുവറ്റ പ്രദേശത്തെ വീടുകൾ കേന്ദ്രീകരിച്ചാണ് സേവന ദിനം സംഘടിപ്പിച്ചത്. കനത്ത മഴയിൽ വെള്ളം കയറി ചെളി നിറഞ്ഞ വീടുകൾ വൃത്തിയാക്കുകയും ജീവിത സമ്പാദ്യങ്ങൾ മുഴുവൻ നഷ്ട്ടപ്പെട്ടവരെ ആശ്വസിപ്പിക്കുകയും ചെയ്തു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ട്രെന്റ് പ്രചോദിത പരിശീലകരും സൈക്കോ ളജിസ്റ്റുകളും മെഡിക്കൽ അംഗങ്ങളും പങ്കെടുത്തു. എസ് കെ എസ് എസ് എഫ് ജില്ലാ സെക്രട്ടറി ജാഫർ ദാരിമി ഇരുന്നലാട്, ട്രെൻറ് കൺവീനർ സലാം മലയമ്മ, ഫോർ ഫ്യൂച്ചർ കോർഡിനേറ്റർ ഫൈസൽ മാസ്റ്റർ പുല്ലാളൂർ,കോർഡിനേറ്റർ സമീർ തിരുവള്ളൂർ, ജില്ലാ സമിതി അംഗം സലാം മാസ്റ്റർ എൻ ഐ ടി നേതൃത്വം നൽകി.