കോളേജ് വിദ്യാർത്ഥികൾക്ക് നേതൃ പരിശീലന ശിൽപശാല | എസ് കെ എസ് എസ് എഫ് ട്രെന്റ് ട്രൈനിംഗ്‌ കോഴ്സിന് അപേക്ഷ ക്ഷണിച്ചു

TRAINER EVENT DETAILS

എസ്.കെ.എസ്.എസ്.എഫ് കോഴിക്കോട് ജില്ലാ ട്രെന്റ് ടീം ഡ്രൈവ് സംഗമം നടന്നു.

26/10/2018 - 26/10/2018

- CALICUT

Event Discription

കോഴിക്കോട്: ജില്ലയിലെ വിദ്യാഭ്യാസ മുന്നേറ്റങ്ങൾക്ക് കരുത്ത് പകരാൻ എസ്.കെ.എസ്.എസ്.എഫ് കോഴിക്കോട് ജില്ലാട്രെന്റ് സമിതിയുടെ ടീം ഡ്രൈവ് സംഗമം നടത്തി. ജില്ല ജനറൽ സെക്രട്ടറി ഒ.പി .എം അഷ്റഫ് മൗലവി ഉദ്ഘാടനം ചെയ്തു.സർക്കാർ സർവ്വീസിലേക്ക് ഉദ്യോഗാർത്ഥികളെ സജ്ജമാക്കുന്നതിനു വേണ്ടി തയ്യാർ ചെയ്ത സ്പേസ് പദ്ധതിയുടെ അവതരണം നടത്തി. പുതു തലമുറയിൽ പ്രവർത്തനത്തിന് കരുത്തും ഊർജവും നൽകുന്ന പദ്ധതിയായിരുന്നു ടീം ഡ്രൈവ്. മേഖല ട്രെന്റ് സെക്രട്ടറിമാരും കൺവീനർ മാരും സംഗമത്തിൽ സംബന്ധിച്ചു.മലയോര മേഖലയിലെ വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ട പദ്ധതികൾക്കു രൂപം നൽകി. ജില്ലയിലെ മേഖലയിൽ നിന്നുള്ള ട്രെന്റ് സെക്രട്ടറിമാർ മേഖല പരിധിയിൽ നടത്തിയ പ്രവർത്തനത്തിന്റെ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. കോഴിക്കോട് ഇസ് ലാമിക് സെന്ററിൽ വെച്ച് നടന്ന പരിപാടിയിൽ ജില്ല സെക്രട്ടറി ജാഫർ ദാരിമി ഇരുന്നലാട് അധ്യക്ഷത വഹിച്ചു.ഡോ: നിഷാദ് സാർ, സലാം മലയമ്മ, ഷാഫി അശ്അരി, ജാഫർ പി.സി, എൻ.എ.സലാം,മൊയ്തു റഹ്മാനി ,ശാഹുൽ ദാരിമി ,അബ്ദുറഹിമാൻ ടി.എം ,അബ്ദുല്ല മുജീബ് ,മുനീർ കൊയിലാണ്ടി, തുടങ്ങിയവർ സംസാരിച്ചു.