അഗ്രികള്‍ച്ചര്‍ ബിരുദം ICAR (AIEEA)-UG, PG എന്‍ട്രന്‍സ് ഇപ്പോള്‍ അപേക്ഷിക്കാം | സ്മാർട്ട്‌ വിദ്യാഭ്യാസ പദ്ധതി അപേക്ഷ ക്ഷണിച്ചു | കേരള യൂനിവേഴ്സിറ്റി പി.ജി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

EVENT DETAILS

ട്രെന്റ് രണ്ടാം ഘട്ട ടിസിഐ പരിശീലനം നരിക്കുനിയിൽ

- Narikkuni
Organization : TREND Calicut District

Event Discription

കോഴിക്കോട്: കോഴിക്കോട് ജില്ല എസ് കെ എസ് എസ് എഫ് ട്രെന്റ് ഫോർഫ്യൂച്ചർ റിസോഴ്‌സ് വിംഗ് ബി ഡിവിഷൻ അംഗങ്ങൾക്കുള്ള രണ്ടാം ഘട്ട ടി സി ഐ പരിശീലനം ഏപ്രിൽ 2, 3, 4, 5 തിയ്യതികളിലായി കുട്ടമ്പൂർ ദാറുൽ ഹിദായ ക്യാമ്പസിൽ നടക്കും. ഒരു വർഷം നീണ്ട് നിൽക്കുന്ന റിസോഴ്സ് വിംഗ് അംഗങ്ങൾക്കുള്ള വിവിധ പരിശീലന,സഹവാസ ക്യാമ്പുകളുടെ സമാപന സെഷനാണ് ഏപ്രിലിൽ നടക്കുന്ന ചതുർദിന ടി സി ഐ പരിശീലനം. പ്രമുഖ ടിസി ഐ ലീഡറും പ്രാക്ടീഷനറു മായ ഡോ: രാജു ഡി കൃഷ്ണപുരമാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. ഇത് മൂന്നാം തവണയാണ് നാല് ദിവസങ്ങളിലായി നടക്കുന്ന ട്രെന്റ് ടി സി ഐ സഹവാസ ക്യാമ്പുകൾക്ക് ഡോ: രാജു ഡി നേതൃത്വം നൽകുന്നത്. അറുപത് അംഗങ്ങളുള്ള ഫോർഫ്യൂച്ചർ രണ്ടാം ബാച്ചിലെ റിസോഴ്സ് വിംഗിൽ ഒരു വർഷത്തെ കോഴ്സ് വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് പ്രൊജക്ട് സമർപ്പണം,അഭിമുഖം എന്നിവയും പൂർത്തിയാക്കി ഏപ്രിൽ അവസാന വാരത്തിൽ സർട്ടിഫിക്കേഷൻ നൽകുമെന്ന് ഫോർ ഫ്യൂച്ചർ ഡയറക്ടർ റഷീദ് കോടിയൂറ, അസിസ്റ്റന്റ് ഡയറക്ടർ ജാഫർ ദാരിമി ഇരുന്നലാട് ട്രെന്റ് ചെയർമാൻ പിടി മുഹമ്മദ്, കൺവീനർ സലാം മലയമ്മ, കോർഡിനേറ്റർ ഫൈസൽ മാസ്റ്റർ പുല്ലാളൂർ എന്നിവർ അറിയിച്ചു.