അഗ്രികള്‍ച്ചര്‍ ബിരുദം ICAR (AIEEA)-UG, PG എന്‍ട്രന്‍സ് ഇപ്പോള്‍ അപേക്ഷിക്കാം | സ്മാർട്ട്‌ വിദ്യാഭ്യാസ പദ്ധതി അപേക്ഷ ക്ഷണിച്ചു | കേരള യൂനിവേഴ്സിറ്റി പി.ജി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

EVENT DETAILS

മഫാസ് സിവിൽ സർവ്വീസ് പരിശീലനവും പ്രവേശന പരീക്ഷയും ഡിസംബർ 16ന്

09:00 AM - 03:00 PM M.I.C CAMPUS VALLUVAMBRAM
Organization :

Event Discription

കോഴിക്കോട്: എസ് കെ എസ് എസ് വിദ്യാഭ്യാസ വിഭാഗമായ ട്രെന്റിന് കീഴിൽ നടന്നുവരുന്ന മഫാസ് സിവിൽ സർവ്വീസ് പരിശീലന പദ്ധതിയുടെ രണ്ടാമത്തെ ബാച്ചിലേക്കുള്ള പ്രവേശന പരീക്ഷയും ഓറിയന്റേഷൻ ക്ളാസ്സും ഡിസംബർ 16 ന് രാവിലെ 9 മണി മുതൽ വൈകുന്നേരം 3 മണി വരെ മലപ്പുറം വള്ളുവമ്പ്രം എം.ഐ.സി കാമ്പസിൽ വെച്ച് നടക്കും. ഹാൾ ടിക്കറ്റ് www.trendinfo.in എന്ന വെബ്സൈറ്റിൽ നിന്ന് ഡൌൺലോഡ് ചെയ്യേണ്ടതാണ്. പ്രവേശന പരീക്ഷയോടനുബന്ധിച്ച് നടത്തുന്ന ഓറിയന്റേഷൻ ക്ളാസ് സിവിൽ സർവ്വീസ് ജേതാവ് ശാഹിദ് തിരുവള്ളൂർ ഉൽഘാടനം ചെയ്യും.പ്രമുഖ സിവിൽ സർവീസ് പരിശീലകൻ പി.കെ നിംഷിദ് ക്ളാസ്സെടുക്കും.അബ്ദുൽ സമദ് പൂക്കോട്ടൂർ, ശാഹുൽ ഹമീദ് മേൽമുറി, സത്താർ പന്തല്ലൂർ പ്രസംഗിക്കും. എസ്.കെ എസ് എസ് എഫ് സലാല സംസ്ഥാന സമിതിയാണ് പദ്ധതിയുടെ പ്രായോചകർ. അപേക്ഷ സമർപ്പിച്ച അറബിക് കോളേജുകളിലെ മുന്നോറോളം അവസാന വർഷ വിദ്യാർത്ഥികളാണ് പ്രവേശന പരീക്ഷ എഴുതുന്നത്.ഒരു വർഷമാണ് കോഴ്സിന്റെ കാലാവധി. ചേളാരി സമസ്താലയത്തിൽ ചേർന്ന സംസ്ഥാന സ്മിതി യോഗത്തിൽ ചെയർമാൻ അബ്ദുറഹീം ചുഴലി അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഡോ.അബ്ദുൽ മജീദ് ഉൽഘാടനം ചെയ്തു. ഖയ്യൂം കടമ്പോട്, ശംസാദ് പൂവ്വത്താണി, കെ.കെ മുനീർ, അബൂബക്കർ സിദ്ധീഖ് വാഫി, സമദ് ഇടുക്കി, അഹദ് വാഫി, സഹൽ ഇടുക്കി ,ജിയാദ് എറണാകളം പ്രസംഗിച്ചു.കൺവീനർ റഷീദ് കോടിയൂറ സ്വാഗതവും മുഷ്താഖ് ഒറ്റപ്പാലം നന്ദിയും പാഞ്ഞു.